Currency

ഒമാനില്‍ പലയിടങ്ങളിലും കനത്ത മഴ

സ്വന്തം ലേഖകന്‍Monday, December 9, 2019 11:58 am

ഒമാന്‍: ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒമാനിലെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ പലയിടത്തും കനത്ത മഴ. ബാത്തിന, ദാഖിലിയ, മസ്‌കത്ത്, ശര്‍ഖിയ ഗവര്‍ണറേറ്റുകളുടെ വിവിധയിടങ്ങളിലാണ് കനത്ത മഴ പെയ്തത്. ചിലയിടങ്ങളില്‍ ശക്തമായ കാറ്റുമുണ്ടായിരുന്നു. മൂടിക്കെട്ടിയ കാലാവസ്ഥ നാലു ദിവസമായി തുടരുന്നതിനിടയില്‍ ഇബ്ര ഉള്‍പെടെയുള്ള സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം മഴ പെയ്തിരുന്നു.

മഴയെ തുടര്‍ന്ന് റോഡുകളില്‍ വെള്ളം ഇരച്ചുകയറി വെള്ളക്കെട്ടുണ്ടായതോടെ ഗതാഗതക്കുരുക്കിനും കാരണമായി. സിഗ്‌നലുകള്‍ തകരാറിലായതോടെ റോഡില്‍ ഗതാഗതതടസ്സം നേരിട്ടു. മഴ ശക്തമായതിനെ തുടര്‍ന്ന് സ്‌കൂള്‍ അധ്യയനവും തടസ്സപെട്ടു. വരും ദിവസങ്ങളിലും കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി. ശക്തമായ ഇടിമിന്നലോടു കൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് ഒമാന്‍ മെറ്ററോളജി വിഭാഗത്തിന്റെ മുന്നറിയിപ്പ് നല്‍കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x