
ദോഹ: വാരാന്ത്യത്തിലും കാറ്റും മഴയും തുടരുമെന്നു കാലാവസ്ഥാ വകുപ്പ്. കിഴക്കന്‍ കാറ്റ് ഇന്ന് ശക്തമാകും. കാറ്റിനൊപ്പം മഴയുമുണ്ടാകും. ചിലയിടങ്ങളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയും പെയ്യും. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കനത്ത മഴ ലഭിക്കും. ഇടിമിന്നലോടു കൂടിയ മഴ സമയങ്ങളില്‍ തിരമാല എട്ട് അടി ഉയരത്തിലെത്തും. കനത്ത കാറ്റിനെ തുടര്‍ന്ന് ദൂരക്കാഴ്ച കുറയും. മഴയ്ക്കൊപ്പം ആലിപ്പഴം വീഴാനുള്ള സാധ്യതയുമുണ്ട്.
മഴയുള്ളപ്പോള്‍ റോഡില്‍ നനവുള്ളതിനാല്‍ വാഹനം ഓടിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. വാഹനം ഓടിക്കുമ്പോള്‍ വേഗത കുറയ്ക്കാനായി പെട്ടെന്ന് ബ്രേക്കില്‍ ചവിട്ടരുത്. വാഹനത്തെ നിയന്ത്രിക്കുന്ന സ്റ്റിയറിങ് വീല്‍, ഗാസ് പെഡല്‍, ബ്രേക്ക് എന്നിവ വളരെ സാവധാനത്തില്‍ മാത്രമേ ഉപയോഗിക്കാവൂ. മുന്‍പിലുള്ള വാഹനവുമായി സാധാരണയുള്ളതിനേക്കാള്‍ കൂടുതല്‍ സുരക്ഷിത അകലം പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.