
മസ്കത്ത്: രാജ്യത്തെ വിവിധയിടങ്ങളില്‍ വ്യാഴാഴ്ചയും മഴ പെയ്തു. ചില ഗവര്‍ണറേറ്റുകളില്‍ മഴ ശക്തിപ്പെട്ടു. തുടര്‍ ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയുള്ള ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കുന്ന സൂചന. രാജ്യത്ത് താപനില കുറഞ്ഞുവരികയാണ്. അടുത്ത നാലുദിവസത്തിനകം താപനില വീണ്ടും കുറഞ്ഞേക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ (പി.എ.സി.എ) അറിയിച്ചു.
പര്‍വതപ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് കനക്കാനും സാധ്യതയേറി. രാജ്യത്ത് മേഘാവൃതമായ കാലാവസ്ഥ തുടരുമെന്നും മസ്കത്ത്, ബാതിനയുടെ തെക്കുകിഴക്ക് ഭാഗങ്ങള്‍, ബുറൈമി, ദാഹിറ, മുസന്തം, ദാഖിലിയ ഭാഗങ്ങളില്‍ തുടര്‍ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ ഗവര്‍ണറേറ്റുകളില്‍ ഇടക്കിടെയുള്ള മഴയും ശക്തമായ ഇടിമിന്നലുമുണ്ടാകുമെന്നും പി.എ.സി.എ വ്യക്തമാക്കുന്നു.
മഴ ശക്തിപ്പെടാന്‍ സാധ്യത കൂടുതലായതിനാല്‍ ജനങ്ങള്‍ അതിജാഗ്രത തുടരണമെന്നും നിര്‍ദേശമുണ്ട്. വാദികള്‍ക്ക് സമീപത്ത് താമസിക്കുന്നവരും ഇതുവഴി സഞ്ചരിക്കുന്നവരും കരുതലെടുക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കടലില്‍ പോകുന്നവര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.