Currency

ഒമാനില്‍ മഴ; വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

സ്വന്തം ലേഖകന്‍Saturday, December 21, 2019 10:49 am

മസ്‌കത്ത്: ഒമാനില്‍ വിവധ പ്രദേശങ്ങളില്‍ കനത്ത മഴ. ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട സാഹചര്യത്തില്‍ വരും ദിവസങ്ങളിലും മഴ കനക്കാന്‍ സാധ്യതയുണ്ടെന്ന് പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

ഒമാനിലെ മിക്കയിടത്തും നേരിയ മഴയാണെങ്കില്‍ ബൗഷര്‍ ഉള്‍പ്പെടെ പ്രദേശങ്ങളില്‍ കനത്ത മഴ ലഭിച്ചു. ബൗഷറില്‍ 46 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഒമാന്‍ കടലിന്റെ തീരങ്ങളിലും മുസന്ദം, ബത്തീനയുടെ തെക്ക്- കിഴക്ക് ഭാഗങ്ങള്‍, മസ്‌കത്ത്, അല്‍ ഹജര്‍ പര്‍വതനിരകള്‍ ബുറൈമി, ദാഹിറ, ദഖിലിയ മേഖലകളിലാണ് മഴയുണ്ടായത്.

ബത്തീനയിലെ വിലയാത്തുകളായയ ഷിനാസ്, ലിവ, സോഹര്‍, സഹാം, അല്‍ ഖബൗറ, അല്‍ സുവൈക്ക് എന്നിവിടങ്ങളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയായിരുന്നു മഴ പെയ്തത്. അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രി, യാങ്കുല്‍, അല്‍ ദഖിലിയ ഗവര്‍ണറേറ്റ്, മസ്‌കറ്റ് ഗവര്‍ണറേറ്റ് എന്നിവയുടെ വിലയാത്തുകളിലും താരതമ്യേന ശക്തമായ മഴ ലഭിച്ചു. അടുത്ത നാലു ദിവസത്തിനകം താപനില വീണ്ടും കുറഞ്ഞേക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x