
ഒമാന്‍: യുഎഇയില്‍ മൂടിക്കെട്ടിയ കാലാവസ്ഥ. രാത്രിയില്‍ തണുപ്പുകൂടി. പലയിടങ്ങളിലും താപനില 14 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു. ഒമാനില്‍ പലയിടങ്ങളിലും മഴയ്ക്കു സാധ്യതയുണ്ടെന്നു പബ്ലിക് അതോറിറ്റി ഫൊര്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. അല്‍ വുസ്ത, ദോഫാര്‍, തെക്കന്‍ ഷര്‍ഖിയ എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണു സൂചന.
അതേസമയം ഇന്നു മുതല്‍ ചൊവ്വ വരെ മൂടല്‍ മഞ്ഞിനു സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും അറിയിച്ചു. തീരദേശ മേഖലയില്‍ കാറ്റ് ശക്തമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.