Currency

യുഎഇയില്‍ മൂടല്‍ മഞ്ഞ് കനത്തു; ഒമാനില്‍ മഴ തുടരുന്നു

സ്വന്തം ലേഖകന്‍Monday, December 30, 2019 11:26 am

ഒമാന്‍: യുഎഇയുടെ വിവിധ മേഖലകളില്‍ ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലും വടക്കന്‍ എമിറേറ്റുകളിലെ ചില മേഖലകളിലും പുലര്‍ച്ചെയോടെ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി. ഒമാനിലെ വിവിധഭാഗങ്ങളില്‍ ശക്തമായ മഴ തുടര്‍ന്നു.

ശനി രാത്രിയിലും ഇന്നലെയും മഴപെയ്തു. ദോഫോര്‍, വുസ്ത ഗവര്‍ണറേറ്റുകളിലായിരുന്നു കൂടുതല്‍. മിര്‍ബാത്, താഖ, ദുഖം, അല്‍ ജാസിര്‍ വിലായത്തുകളില്‍ വിവിധ സമയങ്ങളിലായി പെയ്ത ശക്തമായ മഴയില്‍ വാദികള്‍ കരകവിഞ്ഞു. താപനില 20 ഡിഗ്രി സെല്‍ഷ്യസ് ആയി. മൂടിക്കെട്ടിയ അന്തരീക്ഷമാണ്. സയിഖ്, ഖസബ്, സുഹാര്‍, നിസ്വ, സലാല, മസീറ, ഇബ്ര എന്നിവിടങ്ങളില്‍ ഇടിയോടെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x