Currency

4 ദിവസം ഹമദ് വിമാനത്താവളത്തില്‍ സൗജന്യ ഹ്രസ്വകാല പാര്‍ക്കിങ് അനുമതി

സ്വന്തം ലേഖകന്‍Friday, January 3, 2020 12:53 pm

ദോഹ: ഇന്നുമുതല്‍ 4 ദിവസത്തേക്കു ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ സൗജന്യ ഹ്രസ്വകാല പാര്‍ക്കിങ് അനുവദിച്ചു. തിങ്കളാഴ്ച വരെ രാത്രി 10 മുതല്‍ പുലര്‍ച്ചെ 3 വരെ 5 മണിക്കൂര്‍ ആണ് അനുമതി. ശൈത്യകാല അവധിക്ക് ശേഷം അടുത്ത ആഴ്ച സ്‌കൂള്‍ തുറക്കുന്നതിനാല്‍ ക്രിസ്മസ്- പുതുവത്സര അവധി ആഘോഷത്തിനായി രാജ്യത്തിന് പുറത്തേക്ക് പോയവരുടെ മടങ്ങി വരവിനെ തുടര്‍ന്ന് തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്.

തിരക്ക് സമയങ്ങളില്‍ യാത്രക്കാരുടെ സൗകര്യവും സുരക്ഷയും പരിഗണിച്ചാണ് സൗജന്യ പാര്‍ക്കിങ് അനുവദിക്കുന്നത്. ഭൂരിഭാഗം കാറുകളും വിമാനത്താവളത്തിന് സമീപമുള്ള റോഡുകളിലും മറ്റുമാണ് യാത്രക്കാരെ സ്വീകരിക്കാനായി കാത്ത് കിടക്കുന്നത്. പുതിയ നടപടി എല്ലാവര്‍ക്കും വലിയ ആശ്വാസമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x