Currency

ഉം ലഖ്ബ ഇന്റര്‍ചേഞ്ച് രണ്ടാം മേല്‍പാലം ഗതാഗതത്തിനായി തുറന്നു

സ്വന്തം ലേഖകന്‍Monday, January 6, 2020 11:06 am

ദോഹ: അല്‍ മര്‍ഖിയയില്‍ നിന്ന് ദോഹയിലേക്കുള്ള ഗതാഗതം സുഗമമാക്കി ഉം ലഖ്ബ ഇന്റര്‍ചേഞ്ചിലെ രണ്ടാമത്തെ മേല്‍പാലം തുറന്നു. സബാഹ് അല്‍ അഹമ്മദ് കോറിഡോര്‍ പദ്ധതിയുടെ ഭാഗമായ ഉം ലഖ്ബ ഇന്റര്‍ചേഞ്ച് രാജ്യത്തെ ഏറ്റവും വലിയ ഇന്റര്‍ചേഞ്ച് കൂടിയാണ്. 537 മീറ്റര്‍ മേല്‍പാലമാണ് ഗതാഗതത്തിനായി തുറന്നത്.

അല്‍ മര്‍ഖിയയില്‍ നിന്ന് ദോഹയിലേക്ക് രണ്ട് യൂണി ഡയറക്ഷണല്‍ പാതകളാണുള്ളത്. മണിക്കൂറില്‍ 4,000 വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് പാലം. മേല്‍പാലം തുറന്നതോടെ ഇമിഗ്രേഷന്‍ ഇന്റര്‍സെക്ഷനിലെ കുരുക്കിനും അയവുണ്ടാകും. ഖലീഫ സ്ട്രീറ്റില്‍ നിന്ന് ദോഹയിലേക്കുള്ള സമാന്തര പാത കൂടിയാണിത്.

ഉം ലഖ്ബ പദ്ധതി 11 കിലോമീറ്ററാണ്. നാല് തലങ്ങളിലായുള്ള ഇന്റര്‍ചേഞ്ചില്‍ 9 പാലങ്ങളുണ്ട്. ഇവയില്‍ ആദ്യത്തെ 820 മീറ്റര്‍ പാലം രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് തുറന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x