Currency

ബിസിനസ് റജിസ്‌ട്രേഷന്‍ ഫീസ് റദ്ദാക്കല്‍ പരിഗണനയിലെന്ന് മന്ത്രാലയം

സ്വന്തം ലേഖകന്‍Saturday, January 11, 2020 3:59 pm

ദോഹ: ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാനുള്ള റജിസ്‌ട്രേഷന്‍ ഫീസ് റദ്ദാക്കാക്കുന്നതു പരിഗണനയിലാണെന്നു വാണിജ്യ വ്യവസായ മന്ത്രാലയം. കമ്പനി റജിസ്ട്രേഷന്‍ ഫീസ് റദ്ദാക്കുന്നതിനൊപ്പം താരിഫ്, തുറമുഖ ഫീസ് എന്നിവ കുറയ്ക്കുന്നതു സംബന്ധിച്ചും പഠനം നടത്തിവരികയാണെന്ന് മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ ഖുവാരി പറഞ്ഞു.

രാജ്യത്തിന്റെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ബിസിനസ് പരിസ്ഥിതി മെച്ചപ്പെടുത്താന്‍ വാണിജ്യ റജിസ്റ്റര്‍ അഞ്ച് വര്‍ഷത്തേക്ക് നീട്ടിയത് ഉള്‍പ്പെടെ ഒട്ടേറെ നടപടികള്‍ ഇതിനകം മന്ത്രാലയം നടപ്പാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x