Currency

അല്‍ ഘരിയ ഗതാഗത നിയന്ത്രണം ഒരു മാസത്തേക്ക്

സ്വന്തം ലേഖകന്‍Monday, January 13, 2020 1:19 pm

ദോഹ: അല്‍ ഘരിയ റോഡിന്റെ ഇരു വശങ്ങളിലേക്കുമുള്ള റോഡുകളില്‍ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം. ഇരുവശങ്ങളിലേയും ഗതാഗതം സമാന്തര പാതയിലേക്ക് മാറ്റും. ഒരു മാസത്തേക്കാണ് നിയന്ത്രണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. റോഡില്‍ അറ്റകുറ്റപണി നടക്കുന്നതിനെ തുടര്‍ന്നാണിത്. റോഡ് മാറ്റം സംബന്ധിച്ച് ഗതാഗത അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x