Currency

ജനുവരി 16 മുതല്‍ നടത്താനിരുന്ന മസ്‌കത്ത് ഫെസ്റ്റിവല്‍ റദ്ദാക്കി

സ്വന്തം ലേഖകന്‍Tuesday, January 14, 2020 11:37 am

മസ്‌കത്ത്: ജനുവരി 16 മുതല്‍ ഒമാനിലെ മസ്‌കത്തില്‍ ആരംഭിക്കാനിരുന്ന ‘മസ്‌കത്ത് ഫെസ്റ്റിവല്‍ 2020’ റദ്ദാക്കി. മസ്‌കത്ത് മുനിസിപ്പാലിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയിദിന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.

ജനുവരി 16 മുതല്‍ ഫെബ്രുവരി 15 വരെയായിരുന്നു മസ്‌കത്ത് ഫെസ്റ്റിവല്‍ നടത്തുന്നതിനായി തീരുമാനിച്ചിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x