
ദോഹ: അല്‍ വക്ര റോഡ് അടിപ്പാതയ്ക്ക് മുകളില്‍ സിഗ്നല്‍ നിയന്ത്രിത ഇന്റര്സെക്ഷന് ഭാഗികമായി ഗതാഗതത്തിന് തുറന്നു. ഇന്റര്സെക്ഷന് റാസ് ബു ഫോന്റാസ് സ്ട്രീറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അല്‍ വക്രയുടെ പ്രവേശന കവാടത്തില്‍ എയര്‍പോര്‍ട്ട് ഇന്റര്‍ചേഞ്ചിന് ശേഷമാണ് പുതിയ ഇന്റര്‍ചേഞ്ച് സ്ഥിതി ചെയ്യുന്നത്. ദോഹ, അല്‍ വക്ര, തെക്കന്‍ മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതാണ് പദ്ധതി.
അല്‍ വക്ര മെയിന്‍ റോഡ് നവീകരണ പദ്ധതിയുടെ 54 ശതമാനം ജോലികളും പൂര്‍ത്തിയായതായി എന്‍ജിനീയര്‍ സലേഹ് അല്‍ ഷെബാ പറഞ്ഞു. ദോഹ മെട്രോയുടെ അല്‍ വക്ര സ്റ്റേഷനുമായി ബന്ധിപ്പിച്ചാണ് ഇന്റര്സെക്ഷന്. പുതിയ ഇന്റര്‍സെക്ഷന്റെ പ്രവര്‍ത്തനത്തോടെ യാത്രാ സമയത്തില്‍ 80% കുറവ് വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.