Currency

ഒമാനിലെ ഏറ്റവും വലിയ തുരങ്കപാത ഗതാഗതത്തിനു തുറന്നു; നീളം 191 കിലോമീറ്റര്‍

സ്വന്തം ലേഖകന്‍Tuesday, January 21, 2020 12:24 pm

മസ്‌കത്ത്: നിര്‍മാണം പൂര്‍ത്തിയാക്കിയ ഷര്‍ഖിയ എക്‌സ്പ്രസ് പാത ഗതാഗതത്തിനു തുറന്നു. 191 കിലോമീറ്ററുള്ള പാത ബിദ്ബിദില്‍ നിന്നാരംഭിച്ച് അല്‍ അഖ് വഴി അല്‍ കാമില്‍ അല്‍ വാഫിയില്‍ അവസാനിക്കുന്നതാണ്. 3 മാസം പരീക്ഷണാടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തിവിടും. വലിയ വാഹനങ്ങള്‍ക്ക് അനുമതിയില്ല.

പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങള്‍, അപകടകരമായ ഉപകരണങ്ങള്‍ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും പ്രവേശനമില്ല. രാജ്യത്തെ ഏറ്റവും വലിയ തുരങ്കങ്ങളുള്ള പാതയെന്ന പ്രത്യേകതയും ഇതിനുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x