
ഒമാന്‍: പ്രവാസി മലയാളികള്‍ക്ക് സൗജന്യ നിയമ സഹായമെത്തിക്കുന്നതിനുള്ള നോര്‍ക്ക റൂട്ട്സിന്റെ പദ്ധതി ഒമാനില്‍ പ്രവര്‍ത്തനം തുടങ്ങി. നിയമസഹായം ലഭ്യമാക്കുക, നഷ്ടപരിഹാര ദയാഹരജികളില്‍ സഹായിക്കുക, തര്‍ജിമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക, മലയാളി സംഘടനകളുമായി ചേര്‍ന്ന് നിയമ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് നിയമ സഹായ സെല്‍ ഒമാനില്‍ പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ നിയമ സഹായ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രവാസികള്‍ ഇനിയും വേണ്ടത്ര ഉപയോഗപ്പെടുത്തി തുടങ്ങിയിട്ടില്ല. ഇന്ത്യന്‍ എംബസി വക്കീല്‍ കൂടിയ അഡ്വക്കേറ്റ് ഗിരീഷ് കുമാറാണ് ഒമാനില്‍ നിയമ സഹായ സെല്ലിന്റെ ചുമതല വഹിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.