Currency

ഖത്തര്‍ ഹലാല്‍ മേളയ്ക്ക് കത്താറയില്‍ തുടക്കം

സ്വന്തം ലേഖകന്‍Sunday, February 2, 2020 3:24 pm

ദോഹ: മേഖലയിലെ ഏറ്റവും പ്രചാരമേറിയ ഖത്തര്‍ ഹലാല്‍ മേളയ്ക്ക് കത്താറ പൈതൃക കേന്ദ്രത്തില്‍ ഇന്ന് തുടക്കം. 9-ാമത് ഹലാല്‍ മേളയില്‍ കുട്ടികള്‍ക്കായി വിനോദ, മത്സര പരിപാടികളും ഇത്തവണ ഉണ്ട്. വ്യത്യസ്ത ഇനം ചെമ്മരിയാടുകളുടെയും ആടുകളുടെയും പ്രദര്‍ശനങ്ങള്‍, ചെമ്മരിയാടുകളുടെ ലേലം, ചെമ്മരിയാടുകളുടെ സൗന്ദര്യ മത്സരം എന്നിവയാണ് പ്രധാന പരിപാടികള്‍.

കത്താറ പാര്‍ക്കിങ് ഏരിയ ഒന്നിലാണ് മേള നടക്കുക. വ്യത്യസ്ത തരം ഹലാല്‍ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം, പരമ്പരാഗത സൂഖ്, കുതിര-ഒട്ടക സവാരി, പ്രദേശിക കരകൗശല-കൈത്തറി ഉല്‍പന്ന പ്രദര്‍ശനം, ഭക്ഷ്യമേള എന്നിവയും നടക്കും. ഫെബ്രുവരി 10 വരെയാണ് മേള. പ്രവേശനം രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 3 മുതല്‍ രാത്രി 10 വരെയും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x