
മസ്കറ്റ്: യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തു ഫെബ്രുവരി 29 വരെ ഒമാന്‍ എയര്‍ ഇന്ത്യയിലേക്കടക്കമുള്ള 700 ലധികം സര്‍വീസുകള്‍ റദ്ദാക്കുന്നു. ഡല്‍ഹി, മുംബൈ, കൊളോമ്പോ, ജയ്പൂര്‍, ഉള്‍പ്പെടെ ഇരുപതോളം റൂട്ടുകളിലേക്കുള്ള സര്‍വിസുകളാണ് ഒമാന്‍ എയര്‍ റദ്ദാക്കുന്നത്. ഇതിനു പുറമെ മസ്കറ്റില്‍ നിന്നും മനാമ, മദീന സലാല ഏതെന്‍സ് എന്നിവടങ്ങളിലേക്കുമുള്ള വിമാന സര്‍വീസുകളെയും റദ്ദാക്കല്‍ ബാധിച്ചിട്ടുണ്ട്.
ഫെബ്രുവരി 29 വരെയുള്ള കാലയളവില്‍ ഒമാന്‍ എയറില്‍ ടിക്കറ്റു മുന്‍കൂട്ടി വാങ്ങിയ യാത്രക്കാര്‍ക്ക് ഇതര മാര്‍ഗം കമ്പനി അധികൃതര്‍ ക്രമീകരിച്ചു കഴിഞ്ഞു. ഒമാന്‍ സിവില്‍ ഏവിയേഷന്‍ പബ്ലിക് അതോറിറ്റിയുടെ നിര്‍ദേശപ്രകാരം ആണ് നടപടി. യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനങ്ങള്‍ സ്വീകരിച്ചതായി ഒമാന്‍ എയര്‍ അറിയിച്ചു.
ഇതിനായി ഒമാന്‍ എയര്‍ വിമാന കമ്പനിയുടെ കോള്‍ സെന്ററുമായി ബന്ധപെടണമെന്നു അധികൃതര്‍ വ്യക്തമാക്കി. 2019 മാര്‍ച്ച് പത്തിന് ഇതോപ്യയില്‍ ബോയിങ് 737 മാക്സ് എട്ട് വിമാനം തകര്‍ന്ന് വീണ് 157 പേര് മരിച്ച സംഭവത്തിനു ശേഷമാണ് ഒമാന്‍ ദേശീയ വിമാന കമ്പനി ആയ ഒമാന്‍ എയര്‍ സര്‍വീസുകള്‍ റദ്ദാക്കി ബദല്‍ സംവിധാനങ്ങള്‍ ഒരുക്കി വരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.