
മസ്‌കത്ത്: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പ്രി എക്സാമിനേഷന്‍ കൗണ്‍സലിങ് ഒരുക്കി ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ്. സിബിഎസ്ഇയുടെ നിര്‍ദേശപ്രകാരമാണ് പ്രി എക്സാമിനേഷന്‍ സൈക്കോളജിക്കല്‍ കൗണ്‍സലിങ്ങെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. തുടര്‍ച്ചയായ 23 ാം വര്‍ഷമാണ് ഈ സേവനം. ഫെബ്രുവരി ഒന്നിന് ആരംഭിച്ച കൗണ്‍സലിങ് മാര്‍ച്ച് 30 വരെയുണ്ടാകും.
ടെലി കൗണ്‍സലിങ്, ഇന്ററാക്ടീവ് വോയ്സ് റെസ്പോണ്‍സ് സിസ്റ്റം (ഐവിആര്‍എസ്), ക്വസ്റ്റ്യന്‍- ആന്‍സര്‍ കോളം, ഓഡിയോ വിഷ്വല്‍ കണ്ടന്റ്, സോഷ്യല്‍ മീഡിയ തുടങ്ങിയ വിവിധ രീതികളിലുള്ള കൗണ്‍സലിങ് നല്‍കും. ഫ്രീക്വന്റ് ആസ്‌ക്ഡ് ക്വസ്റ്റ്യന്‍സും മറ്റ് വിവരങ്ങളും ഉള്‍പ്പെടുത്തി ഐവിആര്‍എസ് പരിഷ്‌കരിച്ചിട്ടുണ്ട്.
സിബിഎസ്ഇ പ്രിന്‍സിപ്പല്‍മാരും പരിശീലനം ലഭിച്ച കൗണ്‍സലര്‍മാരുമാണു ലൈവ് ടെലി കൗണ്‍സലിങ്ങിലുണ്ടാകുക. എല്ലാ ദിവസവും രാവിലെ എട്ടു മുതല്‍ രാത്രി 10 വരെ സൗജന്യ നിരക്കില്‍ ഈ സേവനം ലഭ്യമാണ്. മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍ കൗണ്‍സലര്‍മാരുടെ സേവനവും ലഭ്യമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.