
മസ്കത്ത്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് കുഴപ്പമില്ലെന്ന് മസ്കത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് കൊമേഴ്സ്യല്‍ സെന്ററുകളിലെ ഒരു ജീവനക്കാര്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. മനുഷ്യരിലോ മൃഗങ്ങളിലോ മാത്രമാണ് രോഗാണു ജീവനോടെ നില നില്ക്കുകയുള്ളൂ. ഓണ്‍ലൈനിലും മറ്റും ഓര്‍ഡര്‍ ചെയ്യുന്ന ഉത്പന്നങ്ങള്‍ രോഗാണു ജീവനോടെ നില്‍ക്കുന്നതിലും അധിക സമയമെടുത്താണ് ഒമാനിലേക്ക് എത്തുകയുള്ളൂ. അല്ലാത്ത ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് കുഴപ്പമില്ലെന്നും മസ്കത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ചൈനയില്‍ നിന്നുള്ള യാത്രക്കാരെ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കി വരുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ രോഗബാധ സംബന്ധിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ മന്ത്രാലയം നടത്തിവരുന്നുണ്ട്. ഇതോടൊപ്പം രോഗ പ്രതിരോധ നടപടികള്‍ക്കായി ജീവനക്കാരെ ഒരുക്കുന്നതിനായി നിരവധി വര്‍ക്ക്ഷോപ്പുകളും സംഘടിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.