Currency

ഒമാനില്‍ ഇന്ത്യന്‍ സ്‌കൂള്‍ അഡ്മിഷന്‍; ഓണ്‍ലൈന്‍ അപേക്ഷ 20 വരെ

സ്വന്തം ലേഖകന്‍Monday, February 17, 2020 11:19 am

മസ്‌കത്ത്: ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന് കീഴിലെ ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള അടുത്ത അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്നു. തലസ്ഥാനത്തെയും പരിസരങ്ങളിലെയും ഏഴ് ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള അഡ്മിഷനാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ നടക്കുക. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം 20ന് അവസാനിക്കും. ഒന്നു മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള പ്രവേശനത്തിനാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍.

ആദ്യ നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ രക്ഷാകര്‍ത്താക്കളെ സ്‌കൂളിന്റെ വിവരങ്ങളും പ്രവേശന നടപടിക്രമങ്ങളും അറിയിക്കും. ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെടാത്തവരെ ഉള്‍പ്പെടുത്തി രണ്ടാംഘട്ട നറുക്കെടുപ്പ് നടത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x