Currency

സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഒമാന്‍

സ്വന്തം ലേഖകന്‍Sunday, February 23, 2020 4:37 pm

മസ്‌കത്ത്: കൂടുതല്‍ തൊഴില്‍ തസ്തികളിലേക്കു സ്വദേശിവത്കരണം നടപ്പിലാക്കണമെന്ന് ഒമാന്‍ ശൂറാ കൗണ്‍സിലിന്റെ ശുപാര്‍ശ. ലാബ് ടെക്‌നീഷ്യന്‍, ഫിസിയോതെറാപ്പി ടെക്‌നീഷ്യന്‍, നഴ്‌സിങ് ജോലികള്‍, ഫാര്‍മസി ജോലികള്‍, എക്‌സ്‌റേ ടെക്‌നീഷ്യന്‍, സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഒബ്‌സര്‍വര്‍ തുടങ്ങിയ തസ്തികളില്‍ സ്വദേശികളെ നിയമിക്കണമെന്നാണ് ശൂറാ കൗണ്‍സിലിന്റെ നിര്‍ദേശം. അംഗീകാരത്തിനായി വിഷയം മന്ത്രിസഭയുടെ പരിഗണനയിലാണെന്നും ശൂറാ കൗണ്‍സില്‍ വ്യക്തമാക്കി. ശുപാര്‍ശ നടപ്പാക്കുന്ന പക്ഷം മലയാളികളടക്കം നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും.

രാജ്യത്തെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും വിദേശികളെ ഒഴിവാക്കിക്കൊണ്ട് സ്വദേശികള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കുവാനാണ് ശൂറാ ലക്ഷ്യമിടുന്നത്. ഈ വിഭാഗങ്ങളില്‍ ധാരാളം സ്വദേശികള്‍ തൊഴില്‍രഹിതരായി രാജ്യത്തുണ്ടെന്നാണ് കൗണ്‍സിലിന് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനു പുറമെ രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും വിദേശി അദ്ധ്യാപകരെ ഒഴിവാക്കുവാനും മന്ത്രാലയം നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. മലയാളികളടക്കം നിരവധി പ്രവാസികള്‍ ജോലി ചെയ്തു വരുന്ന വിവിധ മേഖലകളിലാണ് സ്വദേശിവത്കരണം പുരോഗമിച്ചു വരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x