Currency

ഖത്തര്‍ വീണ്ടും ശൈത്യത്തിലേക്ക്; ശക്തമായി വടക്ക്-പടിഞ്ഞാറന്‍ കാറ്റ്

സ്വന്തം ലേഖകന്‍Monday, March 2, 2020 11:50 am

ദോഹ: രാജ്യം വീണ്ടും തണുപ്പിലേക്ക്. ഇന്ന് മുതല്‍ താപനില 10 ഡിഗ്രി സെല്‍ഷ്യസിലേക്കു താഴും. വ്യാഴാഴ്ച വരെയാണ് താപനിലയില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുക. മേഖലയിലെ ഉയര്‍ന്ന മര്‍ദത്തെ തുടര്‍ന്ന് വടക്ക്- പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിക്കുന്നതിനാലാണു താപനില കുറയുന്നത്. കാറ്റ് മണിക്കൂറില്‍ 12 മുതല്‍ 22 നോട്ടിക്കല്‍ മൈല്‍ വരെ വേഗത്തില്‍ വീശും. ചില സ്ഥലങ്ങളില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗത്തിലും വീശും.

ദൂരക്കാഴ്ച 2 കിലോമീറ്ററോളം കുറയും. വടക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതോടെ രാത്രിയും പുലര്‍ച്ചെയും കൂടിയ താപനില 19 മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെയും കുറഞ്ഞ താപനില 10 മുതല്‍ 17 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉണ്ടാവാം. തിരമാല 10 അടി ഉയരത്തിലെത്തും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും തിങ്കളാഴ്ച രാവിലെ മുതല്‍ വ്യാഴാഴ്ച വരെ കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x