Currency

ഖത്തറില്‍ 238 പേരില്‍ കൂടി കോവിഡ്19 സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് പ്രവാസികളില്‍

സ്വന്തം ലേഖകന്‍Thursday, March 12, 2020 12:39 pm

ദോഹ: ഖത്തറില്‍ 238 പേരില്‍ കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം 262 ആയി. ഇത് വരെ രോഗം കണ്ടെത്തിയത് മുഴുവന്‍ പ്രവാസികളില്‍ ആണ്. ഖത്തറില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഞെട്ടിക്കുന്ന വര്‍ധനവാണ് ഒറ്റ ദിവസം കൊണ്ടുണ്ടായത്. ഒരേ താമസ കേന്ദ്രത്തില്‍ നിന്നുള്ളവരാണ് ഇത്രയും പേരെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച്ച കോവിഡ് ബാധിച്ച മൂന്ന് പേരില്‍ നിന്നാണ് ഇവര്‍ക്ക് പകര്‍ന്നത്. എല്ലാവരെയും പ്രത്യേക ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. ജനങ്ങളോട് അതീവ ജാഗ്രത പാലിക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x