
ദോഹ: ഖത്തര്‍ എയര്‍വേയ്‌സിന്റെ കോഴിക്കോട്- ദോഹ വിമാനം നാളെ മുതല്‍ സര്‍വീസുകളുടെ എണ്ണം കുറച്ചു. മാര്‍ച്ച് 31 വരെ ആഴ്ചയില്‍ 3 സര്‍വീസുകളേ നടത്തൂ. 7 സര്‍വീസുകളാണ് നേരത്തേയുണ്ടായിരുന്നത്. ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ മാത്രമാകും നാളെ മുതല്‍ സര്‍വീസ്. പുലര്‍ച്ചെ 2.20നു ദോഹയില്‍നിന്നെത്തി 3.20നു തിരിച്ചുപോകും.
യാത്രക്കാര്‍ കോള്‍സെന്ററുമായി ബന്ധപ്പെട്ട് യാത്ര ഉറപ്പു വരുത്തണം. ഫോണ്‍: 07961556000. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹ വിമാനം 31 വരെ റദ്ദാക്കി. ക്വാലലംപൂരിലേക്കുള്ള മലിന്‍ഡോ, സിംഗപ്പൂരിലേക്കുള്ള സ്‌കൂട്ട്, മാലദ്വീപിലേക്കുള്ള മാല്‍ദിവിയന്‍ എന്നിവര്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.