Currency

കോവിഡ് 19: കടുത്ത നടപടികളുമായി ഒമാന്‍; 17 മുതല്‍ വിദേശികള്‍ക്ക് പ്രവേശനമില്ല

സ്വന്തം ലേഖകന്‍Monday, March 16, 2020 12:39 pm

ഒമാന്‍: കോറോണ വൈറസ് വ്യാപനം തടയാന്‍ ഒമാന്‍ കര്‍ശന നടപടികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 17 മുതല്‍ വിദേശികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല. ജി.സി.സി പൗരന്‍മാര്‍ക്കും ഒമാന്‍ സ്വദേശികള്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. മുഴുവന്‍ ടൂറിസ്റ്റ്, സന്ദര്‍ശന വിസകള്‍ നല്‍കുന്നതും നിര്‍ത്തിവെച്ചു. എന്നാല്‍, തൊഴില്‍, എക്‌സ്പ്രസ് വിസകള്‍, താല്‍കാലിക വര്‍ക്ക് വിസ എന്നിവ നല്‍കുന്നത് തുടരും.

വെള്ളിയാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഒമാനിലെ മസ്ജിദുകളില്‍ ജുമുഅ പ്രാര്‍ഥന ഉണ്ടാവില്ല. രാജ്യത്തിന് പുറത്തുപോയി തിരിച്ചുവരുന്ന സ്വദേശികളും മെഡിക്കല്‍ പരിശോധനക്ക് വിധേയമാകണം. രാജ്യത്തെ മുഴുവന്‍ പൊതുപാര്‍ക്കകളും അടച്ചു. കോവിഡ് 19 പ്രതിരോധത്തിനായി രൂപീകരിച്ച് സൂപ്രീംകൗണ്‍സിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.

എല്ലാവിധ ഒത്തുചേരലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങളിലും ഖബറടക്കചടങ്ങുകളിലും പങ്കെടുക്കുന്നത് ഒഴിവാക്കണം. രാജ്യത്ത് നേരത്തേ സ്‌കൂളുകള്‍ക്ക് ഒരുമാസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x