
ദോഹ: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഖത്തറില്‍ പള്ളികള്‍ അടച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളില്‍ നമസ്കാരം നടക്കില്ല. ബാങ്ക് വിളി തുടരും. പ്രതിരോധ നടപടികളുടെ ഭാഗമായി മുഴുവന്‍ രാജ്യക്കാര്‍ക്കും ഖത്തറിലേക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും. ട്രാന്‍സിറ്റ്, കാര്‍ഗോ, ഖത്തര്‍ എയര്‍വെയ്സ് വിമാനങ്ങള്‍ ഒഴികെ എല്ലാ വിമാനങ്ങള്‍ക്കും വിലക്കുണ്ട്.
രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. അതേസമയം ഇന്ത്യയിലെക്കുള്ള ഖത്തര്‍ എയര്‍വേസിന്റെ സര്‍വീസുകള്‍ക്ക് നിലവില്‍ മുടക്കമില്ല. 439 പേര്‍ക്കാണ് ഇതു വരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 400 പേരും പ്രവാസികളാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.