Currency

കോവിഡ്19; ഖത്തറില്‍ പാര്‍ക്കുകളും ബീച്ചുകളും അടച്ചു

സ്വന്തം ലേഖകന്‍Sunday, March 22, 2020 11:07 am

ദോഹ: കോവിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായി ഖത്തറിലെ മുഴുവന്‍ പാര്‍ക്കുകളും ബീച്ചുകളും താല്‍ക്കാലികമായി അടച്ചു. ജനങ്ങളുടെ സുരക്ഷ മാനിച്ചാണ് തീരുമാനമെന്നും ജനങ്ങള്‍ പരമാവധി പുറത്തിറങ്ങാതെ ആരോഗ്യമന്ത്രാലയവുമായി സഹകരിക്കണമെന്നും മുനിസിപ്പാലിറ്റി മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ഈ വര്‍ഷത്തെ തണുപ്പ് കാല കാമ്പിങ് സീസണ്‍ പൂര്‍ണമായും നിര്‍ത്തിവെച്ചതായും മന്ത്രാലയം അറിയിച്ചു.

കാമ്പിങിനായി മരുഭൂമികളിലും മറ്റും സ്ഥാപിച്ചിട്ടുള്ള ടെന്റുകള്‍ വരുന്ന ബുധനാഴ്ചക്കകം പൊളിച്ചു നീക്കണമെന്നും മന്ത്രാലയം ഉത്തരിവിട്ടിട്ടുണ്ട്. ദോഹയിലെ വിവിധ മാര്‍ക്കറ്റുകളും താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. സൂഖ് അല്‍ ഖറാജ്, സൂഖ് അല്‍ ഖറാഫ, സൂഖ് അല്‍ അലി എന്നീ വാണിജ്യമേഖലകളില്‍ ഫാര്‍മസികളും സൂപ്പര്‍മാര്‍ക്കറ്റുകളും മാത്രമേ തുറന്നുപ്രവര്ത്തിക്കാന്‍ അനുമതിയുള്ളൂ


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x