ദോഹ: ഖത്തറില്‍ വിവിധ വസ്തുക്കള്‍ക്ക് ആറ് മാസത്തേക്ക് പ്രഖ്യാപിച്ച നികുതിയിളവ് പ്രാബല്യത്തില്‍ വന്നു. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഉത്തരവിനെ തുടര്‍ന്നാണ് ഖത്തറില്‍ വിവിധ അവശ്യവസ്തുക്കള്‍ക്ക് നികുതിയിളവ് നല്‍കാന്‍ തീരുമാനമായത്. മൊത്തം 905 വസ്തുക്കള്‍ക്കാണ് നികുതിയിളവ്. നദീബ് എന്ന പേരിലുള്ള കസ്റ്റംസ് ക്ലിയറന്‍സില്‍ നിന്നും ഇത്തരം വസ്തുക്കളെ ഒഴിവാക്കിക്കൊടുത്തിട്ടുണ്ട്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ കാരണം വ്യാപാര വാണിജ്യമേഖലയിലുണ്ടാകുന്ന പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയാണ് നികുതിയിളവ്.
നികുതിയിളവ് ലഭിക്കുന്ന പ്രധാന വസ്തുക്കള്‍ ഇവയാണ്:
മാംസം, മത്സ്യം, പാലുല്‍പ്പന്നങ്ങള്‍, വെണ്ണ, പയറുവര്‍ഗങ്ങള്‍, ഓയില്‍, പാസ്ട്രി, ജ്യൂസുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍.
മാസ്‌കുകള്‍, സ്റ്ററിലൈസറുകള്‍, സോപ്പുല്‍പ്പന്നങ്ങള്‍, ഡിറ്റര്‍ജന്റുകള്‍, സ്റ്ററിലൈസേഷന്‍ വൈപ്‌സ് തുടങ്ങി രോഗപ്രതിരോധ, ശുചീകരണ വസ്തുക്കള്‍ക്കുമാണ് നികുതി ഒഴിവാക്കിക്കൊടുത്തിരിക്കുന്നത്.
നികുതിയിളവ് നല്‍കിയിരിക്കുന്ന വിവിധ വസ്തുക്കളുടെ ലിസ്റ്റ് www.customes.gov.qa എന്ന കംസ്റ്റംസിന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.