Currency

ഒമാനില്‍ 18 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍Wednesday, March 25, 2020 11:01 am

മസ്‌കത്ത്: ഒമാനില്‍ 18 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 84 ആയി. കോവിഡ് വ്യാപനം മുന്‍നിര്‍ത്തിയുള്ള നടപടികളുടെ ഭാഗമായി ഒമാന്‍ പൊതുഗതാഗത സംവിധാനം നിര്‍ത്തലാക്കിയിരുന്നു. ബസുകളും ടാക്‌സികളും ഫെറികളുമാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍വീസ് റദ്ദാക്കിയത്. മുസന്ദം ഗവര്‍ണറേറ്റിലേക്കും മസീറയിലേക്കുമുള്ള ഫെറി സര്‍വീസുകളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x