Currency

ഒമാനില്‍ വ്യാഴാഴ്ച മുതല്‍ കനത്ത മഴക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

സ്വന്തം ലേഖകന്‍Thursday, March 26, 2020 10:59 am

മസ്‌കറ്റ്: ഒമാനില്‍ വ്യാഴാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ന്യൂനമര്‍ദത്തിന്റെ ഫലമായി ഞായറാഴ്ച വരെ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പില്‍ ഒമാന്‍ സിവില്‍ എവിയേഷന്‍ സമിതി വ്യക്തമാക്കിയിരുക്കുന്നത്. ജനങ്ങള്‍ ജാഗ്രതാ പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കി.

അല്‍ റഹ്മാ ന്യൂന മര്‍ദ്ദം മൂലം കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച മഴയും കാറ്റും ഈ ബുധനാഴ്ച അവസാനിക്കുമ്പോള്‍ തന്നെ ഒമാനില്‍ മറ്റൊരു ന്യൂന മര്‍ദ്ദം കൂടി രൂപപ്പെടുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിശദമാക്കുന്നത്. ഇതുമൂലം വ്യാഴാഴ്ച (26/03/2020) മുതല്‍ ശക്തമായ കാറ്റോടു കൂടി മഴ പെയ്യുമെന്നു ഒമാന്‍ കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.

മുസന്ദം ഗവര്‍ണറേറ്റില്‍നിന്ന് മഴ ആരംഭിച്ച് ബുറൈമി, തെക്ക്-വടക്കന്‍ ബാത്തിന, ദാഹിറ, ദാഖിലിയ, മസ്‌കത്ത്, തെക്ക്-വടക്കന്‍ ശര്‍ഖിയ മേഖലകളിലെല്ലാം മഴപെയ്യുവാന്‍ സാധ്യതയുണ്ട്. നാല് ദിവസം മുന്‍പ് മഴമൂലം ഉണ്ടായ വെള്ളപ്പാച്ചിലില്‍ രണ്ടു മലയാളികളുള്‍പ്പെടെ നാല് പേര്‍ മരിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x