
ദോഹ: പൊതു ഇടങ്ങളിലെ ഒത്തുചേരല്‍ വിലക്ക് ലംഘിക്കുന്നവരെ പിടികൂടാന്‍ തെരുവുകളില്‍ റോബോട്ടുകളുടെ പട്രോളിങ് തുടങ്ങി. അല്‍ അസാസ് എന്നറിയപ്പെടുന്ന റോബോട്ടുകളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. റോബോട്ടുകളില്‍ ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്തുടനീളമായി റോബോട്ടുകള്‍ പട്രോളിങ് നടത്തും. ആഭ്യന്തര മന്ത്രാലയമാണ് ലംഘകരെ കണ്ടെത്താന്‍ ഹൈടെക് മാര്‍ഗം ഉപയോഗിക്കുന്നത്.
നിയമ ലംഘകരുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ റോബോട്ടുകളുടെ നിരീക്ഷണം സഹായകമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഒത്തുചേരല്‍ വിലക്കിനെക്കുറിച്ചും ലംഘിച്ചാലുണ്ടാകുന്ന ശിക്ഷകളെക്കുറിച്ചുമെല്ലാം മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ ഡ്രോണുകളില്‍ മൈക്കുകള്‍ ഘടിപ്പിച്ചുള്ള ബോധവല്‍ക്കരണ അറിയിപ്പുകളും സജീവമാണ്.
കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പൊതു ഇടങ്ങളിലെ എല്ലാത്തരം ഒത്തുചേരലുകളും നിയമം മൂലം വിലക്കിയത്. വിലക്ക് ലംഘിച്ചാല്‍ പരമാവധി രണ്ട് ലക്ഷം റിയാല്‍ വരെ പിഴയോ അല്ലെങ്കില്‍ മൂന്നു വര്‍ഷം വരെ തടവോ അല്ലെങ്കില്‍ തടവും പിഴയും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.