Currency

ഒമാനില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുമെന്ന് ആരോഗ്യ മന്ത്രി

സ്വന്തം ലേഖകന്‍Tuesday, April 7, 2020 2:01 pm

മസ്‌കത്ത്: നിലവിലെ കണക്കുകളനുസരിച്ച് ഒമാനില്‍ രണ്ടാഴ്ചക്കുള്ളില്‍ കോവിഡ് ബാധിതരായ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമെന്ന് മന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അല്‍ സൈദി വ്യക്തമാക്കി. കഴിഞ്ഞ ദിവസം 40 പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. രാജ്യത്ത് ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഒമാനില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 371ല്‍ കഴിഞ്ഞു. 70 വയസ്സിനു മുകളില്‍ പ്രായമുള്ള രണ്ടു ഒമാന്‍ സ്വദേശികള്‍ കോവിഡ് 19 ബാധിച്ച് മരണപ്പെടുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ കോവിഡ് രോഗത്തിന്റെ പ്രഭവകേന്ദ്രം ‘മത്രാ’ പ്രാവശ്യയാണെന്ന് കണ്ടെത്തിയതിനാല്‍ ഒമാന്‍ സുപ്രിം കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം സായുധ സേനയും റോയല്‍ ഒമാന്‍പോലീസും കര്‍ശന യാത്രാ വിലക്കാണ് ഇവിടെ ഏര്‍പെടുത്തിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x