
ദോഹ: ‘എയര്‍ ഡോക്ടര്‍’ എന്ന ഉല്‍പ്പന്നം ഖത്തറില്‍ നിരോധിച്ചു. ഈ ഉല്‍പ്പന്നം വില്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രാലയം മുഴുവന്‍ ഫാര്‍മസികള്‍ക്കും സര്‍ക്കുലര്‍ അയച്ചു. വായു അണുവിമുക്തമാക്കുമെന്ന പേരില്‍ വിപണിയിലുള്ളതാണ് ഈ ഉല്പന്നം.
വായുവിലുള്ള വൈറസുകളെയും ബാക്ടീരിയകളെയും ഈ ഉല്‍പ്പന്നം നശിപ്പിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദമെങ്കിലും ഇതിന്റെ ഫലപ്രാപ്തിയും പ്രവര്‍ത്തനക്ഷമതയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൂടാതെ ഈ ഉല്‍പ്പന്നം രാജ്യത്ത് വില്ക്കുന്നതിനാവശ്യമായ ലൈസന്‍സ് ഇതുവരെ നേടിയിട്ടില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.