Currency

ഖത്തറില്‍ സ്വകാര്യ കാര്‍ യാത്രക്ക് കൂടുതല്‍ നിയന്ത്രണം

സ്വന്തം ലേഖകന്‍Saturday, April 25, 2020 7:35 pm

ദോഹ: കോവിഡ് രോഗവ്യപനം തടയുന്നതിന്റെ ഭാഗമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം കാര്‍ യാത്രയ്ക്ക് പുതിയ നിബന്ധനയേര്‍പ്പെടുത്തി. പ്രൈവറ്റ് കാറുകളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യരുതെന്നാണ് നിര്‍ദേശം. അതേസമയം കുടുംബവുമൊന്നിച്ചുള്ള യാത്രയ്ക്ക് നിയന്ത്രണം ബാധകമല്ല. കുടുംബമായിട്ടല്ലാതെയാണ് യാത്രയെങ്കില്‍ വാഹനമോടിക്കുന്നയാളുള്‍പ്പെടെ പരമാവധി രണ്ട് പേര്‍ മാത്രമെ കാറിലുണ്ടാകാന്‍ പാടുള്ളൂവെന്നാണ് നിര്‍ദേശം.

മന്ത്രാലയം പുറത്തിറക്കുന്ന വിവിധ കോവിഡ് നിയന്ത്രണങ്ങളും മുന്‍കരുതല്‍ അനുസരിക്കല്‍ ഓരോരുത്തരുടെയും ദേശീയപരവും ധാര്‍മ്മികവുമായ ബാധ്യതയാണെന്നും മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x