ദോഹ: ഖത്തറില്‍ സ്വകാര്യമേഖലയിലെ ആശുപത്രികള്‍ക്കും കോവിഡ് ടെസ്റ്റിനുള്ള സാംപിളുകള്‍ ശേഖരിക്കാന്‍ ആരോഗ്യമന്ത്രാലയം അനുമതി നല്‍കി. മുഴുവന്‍ സ്വകാര്യ ആശുപത്രികള്‍ക്കും ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ അയച്ചു. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ താഴെ പറയുന്നവയാണ്.
- മതിയായ രോഗലക്ഷണങ്ങളുള്ളവര്‍, ഹൃദ്രോഗമുള്ളവര്‍, അഡ്മിറ്റ് ചെയ്യപ്പെട്ടവര്‍, സര്‍ജറി വേണ്ടവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, വിവിധ മേഖലകളിലെ തൊഴിലാളികള്‍, വിദേശയാത്രകള്‍ക്കായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടവര്‍ എന്നിവരെയാണ് ടെസ്റ്റിനായി പരിഗണിക്കേണ്ടത്.
- ഓരോരുത്തരുടെയും സ്രവങ്ങളെടുത്ത് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലേക്ക് അയക്കുകയാണ് വേണ്ടത്. റാപ്പിഡ് ടെസ്റ്റിന് അനുമതിയില്ല.
- ഓരോ ടെസ്റ്റിനും സ്വകാര്യ ആശുപത്രികള്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ നിശ്ചിത തുക ഈടാക്കും. ആ തുകയേക്കാള്‍ അമ്പത് റിയാലിലധികം രോഗികളില്‍ നിന്നും ആശുപത്രികള്‍ ഈടാക്കാന്‍ പാടില്ല.
- ടെസ്റ്റ് ചെയ്യുന്നവരെ പാര്‍പ്പിക്കാനായി ആശുപത്രികളില്‍ പ്രത്യേക റൂം സജ്ജീകരിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.