Currency

കൊവിഡ് പ്രതിരോധ നടപടികള്‍ കടുപ്പിച്ച് ഒമാന്‍; മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ വര്‍ധിപ്പിച്ചു

സ്വന്തം ലേഖകന്‍Wednesday, July 8, 2020 11:30 am

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കിയിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി ഒമാന്‍ സുപ്രിം കമ്മറ്റി. ഇതിന്റെ ഭാഗമായി മുഖാവരണം ധരിക്കാത്തവര്‍ക്കുള്ള പിഴ നൂറ് ഒമാനി റിയാലായി ഉയര്‍ത്തി. നേരത്തെ 20 ഒമാനി റിയല്‍ മാത്രമായിരുന്നു ഇതിനുള്ള പിഴ.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഒമാന്‍ സുപ്രിം കമ്മറ്റി ഇങ്ങനെ ഒരു തീരുമാനത്തിലെത്തിച്ചേര്‍ന്നത്. നിയമലംഘകരുടെ ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പ്രസിദ്ധികരിക്കണമെന്നും ഒമാന്‍ സുപ്രിം കമ്മറ്റി അധികൃതരോട് നിര്‍ദ്ദേശിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x