Currency

കോവിഡ് നിര്‍ദേശങ്ങള്‍ പാലിക്കാത്ത 42 സ്ഥാപനങ്ങള്‍ പൂട്ടി

സ്വന്തം ലേഖകന്‍Sunday, July 12, 2020 3:10 pm

മസ്‌കത്ത്: കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത 42 വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. കഴിഞ്ഞമാസം മാത്രം 2,392 പരിശോധനകള്‍ നടത്തിയതായും പബ്ലിക് എസ്റ്റാബ്ലിഷ്‌മെന്റ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് (മദായിന്‍) വ്യക്തമാക്കി.

നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത 723 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി. നിയമലംഘകരെ കണ്ടെത്താന്‍ ഊര്‍ജിത പരിശോധനകള്‍ തുടരും. പിഴയായി ഈടാക്കുന്ന തുക കോവിഡ് പ്രതിരോധ ഫണ്ടിലേക്കു വകയിരുത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x