
ദോഹ: ഈ മാസം അവസാനത്തോടെ ഖത്തര്‍ എയര്‍വേയ്സ് കൂടുതല്‍ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കും. വിവിധ രാജ്യങ്ങളിലെ കോവിഡ്-19 പ്രവേശന നിയന്ത്രണങ്ങളെ തുടര്‍ന്നു 150 തിലധികം നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ 30 നഗരങ്ങളിലേക്കായി ചുരുക്കിയിരുന്നു. ജൂലൈ അവസാനത്തോടെ 30 ല്‍ നിന്നു 70 നഗരങ്ങളിലേക്കായി സര്‍വീസ് വിപുലീകരിക്കാനാണു ലക്ഷ്യമിടുന്നത്. ജൂണ്‍ പകുതിയോടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രധാന സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു. ഇന്ത്യയില്‍ വിദേശ വിമാനങ്ങള്‍ക്കുള്ള പ്രവേശന വിലക്ക് നീക്കുന്നതനുസരിച്ച് ഇന്ത്യയിലേക്കുള്ള സര്‍വീസുകളും പുനരാരംഭിക്കും.
കഴിഞ്ഞ ദിവസം മാലിദ്വീപിലേക്കും സര്‍വീസ് ആരംഭിച്ചിരുന്നു. നിയന്ത്രണങ്ങള്‍ക്ക് ശേഷം മാലിയിലെ വെലന രാജ്യാന്തര വിമാനത്താവളത്തില്‍ ചെന്നിറങ്ങിയ ആദ്യ രാജ്യാന്തര വിമാനം ഖത്തര്‍ എയര്‍വേയ്സാണ്. റോം, ഇറ്റലിയിലെ വെനീസ്, തുര്‍ക്കിയിലെ അങ്കാര, ഇസ്തംബുള്‍ കൂടാതെ 6 അമേരിക്കന്‍ നഗരങ്ങളിലേക്കുമുള്ള സര്‍വീസുകളാണു ജൂണില്‍ പുനരാരംഭിച്ചത്.
ആഗോള തലത്തിലുള്ള ഭൂരിഭാഗം വിമാനത്താവളങ്ങളും പ്രവേശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ഭക്ഷ്യ ഉല്‍പന്നങ്ങളും മെഡിക്കല്‍ സാമഗ്രികളും വിപണികളിലേക്ക് എത്തിക്കുന്നതിനുള്ള കാര്‍ഗോ സേവനങ്ങളും വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ സ്വദേശങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സര്‍വീസുകളുമായി ഖത്തര്‍ എയര്‍വേയ്സ് സജീവമായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.