Currency

ഖത്തറില്‍ ബാങ്ക് അവധി 30 മുതല്‍; ഓഗസ്റ്റ് 5 ന് പ്രവര്‍ത്തനം പുനരാരംഭിക്കും

സ്വന്തം ലേഖകന്‍Wednesday, July 29, 2020 4:41 pm

ദോഹ: ഖത്തറിലെ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ജൂലൈ 30 മുതല്‍ ഈദ് അവധി ആരംഭിക്കും. ഓഗസ്റ്റ് 4 വരെയാണ് അവധി. ബാങ്കുകള്‍, പണവിനിമയ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യ, നിക്ഷേപ സ്ഥാപനങ്ങള്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കും അവധിയായിരിക്കും. ഓഗസ്റ്റ് 5 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ആണ് ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ മേഖലയിലും ജൂലൈ 30 മുതലാണ് ഈദ് അവധി. ഓഗസ്റ്റ് 6 വരെയാണ് അവധിയെങ്കിലും വാരാന്ത്യ അവധികള്‍ കഴിഞ്ഞ് ഓഗസ്റ്റ് 9 മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x