Currency

ഖത്തറില്‍ തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധം

സ്വന്തം ലേഖകന്‍Friday, August 14, 2020 6:53 pm

ദോഹ: ഖത്തറിലേക്ക് തിരിച്ചെത്തുന്നവര്‍ ക്വാറന്റീന്‍ വ്യവസ്ഥകള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന വ്യക്തിയുടെ മൊബൈലില്‍ ഇഹ്തെറാസ് ആപ്ലിക്കേഷന്‍ ഉണ്ടായിരിക്കണം. ക്വാറന്റീന്‍ ആരംഭിക്കുന്ന ദിവസം മുതല്‍ ആപ്ലിക്കേഷനില്‍ പ്രൊഫൈല്‍ നിറം മഞ്ഞയായിരിക്കും. കോവിഡ് പരിശോധന നെഗറ്റീവ് ആയി ക്വാറന്റീന്‍ കാലാവധി കഴിയുമ്പോള്‍ മാത്രമേ പ്രൊഫൈല്‍ നിറം പച്ചയാകുകയുള്ളു.

സ്വയം സംരക്ഷിക്കുന്നതിനൊപ്പം കുടുംബത്തെയും സുഹൃത്തുക്കളെയും സമൂഹത്തെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം വ്യക്തികള്‍ക്കുണ്ടെന്നും മന്ത്രാലയം ട്വീറ്റിലൂടെ ഓര്‍മപ്പെടുത്തി. വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ കുടുംബാംഗങ്ങളുമായി യാതൊരു വിധത്തിലുമുള്ള സമ്പര്‍ക്കം പാടില്ല. വീട്ടില്‍ ഒറ്റയ്ക്ക് മുറിയില്‍ താമസിക്കണം. മതിയായ വായുസഞ്ചാരമുള്ള മുറിയായിരിക്കണം. സന്ദര്‍ശകരെ വീട്ടിലേക്ക് അനുവദിക്കാനും പാടില്ല. ക്വാറന്റീന്‍ കഴിയുന്നത് വരെ പുറത്തിറങ്ങാനും പാടില്ല.

വ്യക്തിശുചിത്വം, ശാരീരിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ പാലിച്ചിരിക്കണം. കുടുംബത്തിലെ ഒരു അംഗം മാത്രമേ ക്വാറന്റീനില്‍ കഴിയുന്ന വ്യക്തിയെ പരിചരിക്കാന്‍ പാടുള്ളു. ആരോഗ്യ പ്രവര്‍ത്തകരുടെ ഫോണുകള്‍ക്ക് കൃത്യമായി മറുപടിയും നല്‍കണം. ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ പ്രകടമായാല്‍ അക്കാര്യം അധികൃതരെ അറിയിക്കുകയും വേണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x