Currency

വേതന സംരക്ഷണ വ്യവസ്ഥ ലംഘിച്ചാല്‍ വിലക്ക്

സ്വന്തം ലേഖകന്‍Thursday, September 3, 2020 1:12 pm

ദോഹ: വേതന സംരക്ഷണ സംവിധാന (ഡബ്ല്യുപിഎസ്)ത്തിന്റെ വ്യവസ്ഥകള്‍ ലംഘിക്കുന്ന കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും. ലംഘനം നടത്തുന്ന കമ്പനിയെ മാത്രമാണു നിരോധിക്കുന്നത് എന്നതിനാല്‍ കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങള്‍ക്കു വിലക്ക് ബാധകമല്ലെന്ന് തൊഴില്‍ മന്ത്രാലയം അസി. അണ്ടര്‍സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ ഉബെയ്ദലി വ്യക്തമാക്കി. ഖത്തര്‍ ചേംബറുമായി നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനം വെളിപ്പെടുത്തിയത്.

ഇതുവരെ ഒരു കമ്പനിയെ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് നിരോധിക്കുമ്പോള്‍ ആ കമ്പനിയുടെ കീഴിലുള്ള അനുബന്ധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചിരുന്നു. പുതിയ തീരുമാനം ബിസിനസ് ലോകത്തിന് ഏറെ ആശ്വാസകരമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x