Currency

അല്‍ വക്ര ആശുപത്രിയില്‍ പെയിന്‍ മാനേജ്മെന്റ് സേവനം തുടങ്ങി

സ്വന്തം ലേഖകന്‍Friday, October 16, 2020 7:21 pm

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കീഴിലെ അല്‍ വക്ര ആശുപത്രിയില്‍ അക്യൂട്ട് പെയിന്‍ മാനേജ്മെന്റ് സേവനത്തിന് തുടക്കമായി. ശസ്ത്രക്രിയ കഴിഞ്ഞവര്‍, പൊള്ളലേറ്റവര്‍ എന്നിവര്‍ക്കാണ് പുതിയ സേവനം ലഭിക്കുന്നത്. വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീവ്രവേദന അനുഭവിക്കുന്ന രോഗികള്‍ക്ക് മികച്ച പരിചരണം ഉറപ്പാക്കുന്നത്.

വേദനയില്‍ നിന്ന് ശാരീരികവും മാനസികവുമായ പരിഹാരം തേടാന്‍ ഫലപ്രദമായ പെയിന്‍ മാനേജ്മെന്റ് സേവനം അനിവാര്യമാണെന്ന് പെയിന്‍ മാനേജ്മെന്റ് വിഭാഗം വിദഗ്ധന്‍ ഡോ.അബ്ദുല്ല ഫാതി നസല്‍ ചൂണ്ടിക്കാട്ടി. പെയിന്‍ മാനേജ്മെന്റിന്റെ അപര്യാപ്തത രോഗിയില്‍ ഭയവും ഉത്കണ്ഠയും വര്‍ധിക്കുകയും ശസ്ത്രക്രിയ ഉള്‍പ്പെടെ കൂടുതല്‍ ചികിത്സയ്ക്ക് കാരണമാകുകയും ചെയ്യും.

രോഗമുക്തി നേടുന്നതിലും കാലതാമസത്തിന് ഇടയാക്കുമെന്നും ഡോ. നസല്‍ പറഞ്ഞു. എച്ച്എംസിയുടെ മറ്റ് ആശുപത്രികളിലേക്കും പുതിയ സേവനം വൈകാതെ വിപുലീകരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x