Currency

ഖത്തറിലെ പൊതുപാര്‍ക്കുകളില്‍ പ്രവേശന ഫീസ് നിരക്കുകള്‍ പ്രസിദ്ധീകരിച്ചു

സ്വന്തം ലേഖകന്‍Tuesday, October 20, 2020 3:09 pm

ദോഹ: പാര്‍ക്കുകളിലേക്കുള്ള പ്രവേശന ഫീസുകള്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധപ്പെടുത്തി. ഔദ്യോഗിക ഗസ്റ്റില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതനുസരിച്ച് നവീകരിച്ച അല്‍ ഖോര്‍ പാര്‍ക്കില്‍ മുഴുവന്‍ ദിവസം ചിലവഴിക്കുന്നതിന് 15 റിയാലാണ് ഫീസ്. പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും പത്ത് റിയാല്‍ മതി. പാര്‍ക്കിനകത്ത് സ്‌പെഷ്യല്‍ പ്രോഗ്രാമുകള്‍ നടത്താന്‍ 50 റിയാല്‍ ഫീസ് ഈടാക്കും.

പാര്‍ക്കിനകത്തെ മൃഗങ്ങളുടെ അടുത്ത് ചെന്ന് തീറ്റ നല്‍കാന്‍ 50 റിയാല്‍ ഫീസ് ഈടാക്കും. പാര്‍ക്കിനകത്തെ ഉല്ലാസ ട്രെയിന്‍ യാത്രക്ക് അഞ്ച് റിയാലാണ് ഫീസ്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഇത് സൗജന്യമാണ്.

മറ്റു പബ്ലിക്ക് പാര്‍ക്കുകളിലേക്ക് മുഴുവന്‍ പത്ത് റിയാല്‍ ആണ് മുതിര്‍ന്നവര്‍ക്കുള്ള ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്കും ഭിന്നശേഷിക്കാരായവര്‍ക്കും അഞ്ച് റിയാലും. പ്രത്യേക പ്രോഗ്രാമുകള്‍ നടക്കുന്നുണ്ടെങ്കില്‍ മുപ്പത് റിയാലും ടിക്കറ്റ് നിരക്ക് ഈടാക്കും


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x