Currency

സ്‌കൂള്‍ ജീവനക്കാര്‍ക്ക് പകര്‍ച്ചപ്പനി പ്രതിരോധ കുത്തിവയ്പ് തുടങ്ങി; സൗജന്യമായി കുത്തിവയ്പ് എടുക്കാം

സ്വന്തം ലേഖകന്‍Monday, November 9, 2020 8:19 pm

ദോഹ: രാജ്യത്തെ പ്രൈമറി സ്‌കൂള്‍, കിന്റര്‍ഗാര്‍ട്ടന്‍ ജീവനക്കാര്‍ക്കായി പകര്‍ച്ചപ്പനി പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്ന്‍ തുടങ്ങി. രാജ്യത്തെ 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യമായി കുത്തിവയ്പ് എടുക്കാം. ഇത്തവണ സഞ്ചരിക്കുന്ന പ്രതിരോധ കുത്തിവയ്പ് യൂണിറ്റും ആരംഭിച്ചിട്ടുണ്ട്. തിരക്കേറിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഇവയുടെ സേവനം ലഭിക്കും. ദേശീയ പകര്‍ച്ചപ്പനി പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്‌നിന്റെ ഭാഗമായി പ്രാഥമിക പരിചരണ കോര്‍പറേഷനാണ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് കുത്തിവയ്പ് നല്‍കുന്നത്.

അതേസമയം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തി കുത്തിവയ്പ് എടുക്കണം. കോവിഡ്-19 മുന്‍കരുതല്‍ പാലിച്ചുകൊണ്ടാണ് കുത്തിവയ്പ് നല്‍കുന്നത്. പൊതുജനങ്ങള്‍ക്കായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുറമേ നാല്‍പതിലധികം സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും കുത്തിവയ്പ് ലഭിക്കും. 107ല്‍ വിളിച്ച് മുന്‍കൂട്ടി അനുമതി തേടിയ ശേഷമാകണം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്താന്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x