
മസ്‌കറ്റ്: കൊവിഡ് വ്യാപനം അറിയാനുള്ള ദേശീയ സെറോളജിക്കല്‍ സര്‍വ്വേയുടെ നാലാം ഘട്ടം ഒമാനില്‍ ആരംഭിച്ചു. അഞ്ച് ദിവസമാണ് നാലാംഘട്ട സര്‍വ്വേ നീണ്ടുനില്‍ക്കുന്നത്. ഒരു ഗവര്‍ണറേറ്റില്‍ നിന്ന് 400 രക്തസാമ്പിളുകള്‍ വരെ ശേഖരിക്കും. ഇങ്ങനെ ഓരോ ഘട്ടത്തിലും 5000 രക്തസാമ്പിളുകള്‍ വരെയാണ് ശേഖരിക്കുന്നത്. സര്‍വ്വേയില്‍ ആകെ 20,000 സാമ്പിളുകളാണ് ശേഖരിക്കുന്നത്.
സ്വദേശികളെയും വിദേശികളെയും ഉള്‍പ്പെടുത്തിയുള്ള സര്‍വ്വേയിലൂടെ രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ വ്യാപ്തി അറിയുകയാണ് ലക്ഷ്യം. രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതലുള്ളത് പ്രവാസികളിലാണെന്ന് ആദ്യ ഘട്ട സര്‍വ്വേ റിപ്പോര്‍ട്ടില്‍ അറിയിച്ചിരുന്നു. എല്ലാ പ്രായപരിധിയിലുള്ളവരെയും സര്‍വ്വേയില്‍ ഉള്‍പ്പെടുത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.