
ദോഹ: വാഹനങ്ങളില്‍ അമിത വേഗത്തില്‍ പായുന്നവരെ പിടികൂടാന്‍ പരിശോധന ശക്തമാക്കി. നിയമങ്ങള്‍ പാലിച്ചു വേണം വാഹനം ഓടിക്കാനെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നവംബര്‍ പകുതിയോടെ അമിത വേഗക്കാരെ പിടികൂടാന്‍ ആരംഭിച്ച പരിശോധനാ ക്യാംപെയ്ന്‍ കൂടുതല്‍ സമഗ്രമാക്കുകയാണു ഗതാഗത വകുപ്പ്.
നിയമങ്ങള്‍ പാലിക്കാതെ വാഹനം ഓടിച്ചാല്‍ നടപടികള്‍ നേരിടേണ്ടി വരും. ശൈത്യകാല ക്യാംപ് സജീവമായതിനാല്‍ വാഹനത്തിരക്കേറിയ സല്‍വ റോഡില്‍ സുരക്ഷ ഉറപ്പാക്കാന്‍ പരിശോധന കൂട്ടും. എല്ലാ പ്രധാന റോഡുകളിലും അമിത വേഗം തടയാന്‍ സൈനിക, സിവില്‍ ഗതാഗത പട്രോള്‍ സംഘത്തെ നിയോഗിക്കും.
രാജ്യത്ത് ഓരോ മാസവും റജിസ്റ്റര്‍ ചെയ്യുന്ന നിയമ ലംഘനങ്ങളില്‍ ഏറ്റവും കൂടുതല്‍ അമിത വേഗമാണ്. അമിത വേഗത്തിന് തടയിടുക, റോഡ് സുരക്ഷയും നടപടികളും ശക്തിപ്പെടുത്തുക, ഗതാഗത അപകടങ്ങള്‍ കുറയ്ക്കുക എന്നിവയാണ് ക്യാംപെയ്ന്റെ ലക്ഷ്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.