
ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ അടക്കം 103 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാനിലേക്ക് വിസാ രഹിത പ്രവേശനം അനുവദിക്കാനുള്ള തീരുമാനം നിലവില്‍ വന്നു. പത്ത് ദിവസമായിരിക്കും ഒമാനില്‍ തങ്ങാന്‍ അനുമതിയുണ്ടാവുക. വിസാ രഹിത പ്രവേശനം കര്‍ശന നിബന്ധനകളോടെയാകും നടപ്പിലാക്കുകയെന്ന് റോയല്‍ ഒമാന്‍ പൊലീസ് പാസ്‌പോര്‍ട്ട് ആന്റ് റെസിഡന്‍സ് വിഭാഗം കേണല്‍ അല്‍ സുലൈമാനി പറഞ്ഞു.
പത്ത് ദിവസത്തില്‍ കൂടുതല്‍ തങ്ങുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും അധികമായി തങ്ങിയ ഓരോ ദിവസവും പത്ത് റിയാല്‍ എന്ന കണക്കില്‍ പിഴ ഈടാക്കുകയും ചെയ്യും. ആരോഗ്യ ഇന്‍ഷൂറന്‍സ്, സ്ഥിരീകരിച്ച ഹോട്ടല്‍ താമസ രേഖ, റിട്ടേണ്‍ ടിക്കറ്റ് എന്നിവ കൈവശം ഉണ്ടാകണം. വിദേശ തൊഴിലാളികള്‍ രാജ്യത്തിന് പുറത്താണെങ്കില്‍ കാലാവധി കഴിഞ്ഞ വിസ ഓണ്‍ലൈനില്‍ പുതുക്കാമെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.