
ദോഹ: ശൈത്യം കനക്കുന്നതിനാല്‍ കുട്ടികള്‍ക്ക് പകര്‍ച്ചപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് ആരോഗ്യ വിദഗ്ധരുടെ ഓര്‍മപ്പെടുത്തല്‍. രാജ്യത്തെ ഹെല്‍ത്ത് സെന്ററുകള്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഔട്ട് പേഷ്യന്റ് ക്ലിനിക്കുകള്‍, തിരഞ്ഞെടുക്കപ്പെട്ട അര്‍ധ- സ്വകാര്യ ക്ലിനിക്കുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നും സൗജന്യമായി കുത്തിവയ്പ് എടുക്കാം.
കോവിഡ് കാലത്തിനൊപ്പം കാലാവസ്ഥാ വ്യതിയാനം കൂടിയുള്ളതിനാല്‍ കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ രക്ഷിതാക്കള്‍ ശ്രദ്ധ ചെലുത്തണമെന്ന് പ്രാഥമിക പരിചരണ കോര്‍പറേഷന്‍ (പിഎച്ച്സിസി) ഹെല്‍ത്തി ചില്‍ഡ്രന്‍- അഡോളസന്റ് സ്ട്രാറ്റജി ദേശീയ മേധാവി ഡോ. സാദ്രിയ അല്‍ കോഹ്ജി നിര്‍ദേശിച്ചു.
രോഗപ്രതിരോധ ശേഷി കുറഞ്ഞവരായതിനാല്‍ കുട്ടികളില്‍ പകര്‍ച്ചപ്പനി പിടിപെടാനുള്ള സാധ്യത കൂടുതലാണ്. 6 മാസത്തിനും 5 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധമായും പകര്‍ച്ചപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കണം. കുത്തിവയ്പിലൂടെ പകര്‍ച്ചപ്പനിയെ പ്രതിരോധിക്കുന്നതിനൊപ്പം മറ്റുള്ളവരിലേക്ക് പനി പടരുന്നതും തടയാം.
ഹെല്‍ത്ത് സെന്ററുകളില്‍ 107 ല്‍ വിളിച്ച് നേരത്തെ ബുക്ക് ചെയ്താല്‍ തിരക്ക് ഒഴിവാക്കി പ്രതിരോധ കുത്തിവയ്പ് എടുക്കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.