Currency

കുവൈത്തിലേക്കും യാത്രാവിലക്ക്; 7 മുതല്‍ രണ്ടാഴ്ചത്തേക്ക്് വിലക്ക്

സ്വന്തം ലേഖകന്‍Sunday, February 7, 2021 12:00 pm

കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഈ മാസം 7 മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിലക്ക്. കുവൈത്ത് സ്വദേശികളുടെ അടുത്ത ബന്ധുക്കള്‍ക്കും, കുവൈത്തികളുടെ ഗാര്‍ഹിക ജോലിക്കാര്‍ക്കും മാത്രമാണ് ഇളവ്. രാജ്യത്ത് എത്തുന്ന സ്വദേശികള്‍ക്കും ഗാര്‍ഹിക ജോലിക്കാര്‍ക്കും ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റയിനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. മുഴുവന്‍ കച്ചവട സ്ഥാപനങ്ങളും രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ അടക്കണം. റെസ്റ്റോറന്റുകള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍, ഭക്ഷണവസ്തുക്കളുടെ ഡെലിവറി അനുവദിക്കും.

ഫാര്‍മസികള്‍ ജംഇയകള്‍, ആവശ്യസാധങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവക്കു നിയന്ത്രണം ബാധകമല്ല. റെസ്റ്റോറന്റുകള്‍ കഫെ എന്നിവിടങ്ങളില്‍ രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ഡെലിവറിയും, ടേക്ക് എവേയും അനുവദിക്കും. സലൂണ്‍, ബ്യൂട്ടി പാര്‍ലര്‍, ഹെല്‍ത്ത് ക്ലബ് എന്നിവ ഈ മാസം ഏഴു മുതല്‍ പൂര്‍ണമായും അടച്ചിടണം. കായിക പരിപാടികളും അനുവദിക്കില്ല.

ദേശീയ ദിനാഘോഷം ഉള്‍പ്പെടെ എല്ലാ ഒത്തുചേരലുകളും മന്ത്രിസഭ വിലക്കിയിട്ടുണ്ട്. അതേസമയം, വിമാനത്താവളം പൂര്‍ണമായി അടക്കുന്നതും, ലോക്ഡോണ്‍ ഏര്‍പ്പെടുത്തുന്നതുമടക്കം കടുത്ത നടപടികളിലേക്ക് തല്‍ക്കാലം കടക്കേണ്ടെന്നാണ് അധികൃതരുടെ തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x