
ദോഹ: കാറ്റിന്റെ ദിശ വടക്കുപടിഞ്ഞാറോട്ടു നീങ്ങുന്നതിനാല്‍ നാളെ ഉച്ച കഴിയുമ്പോള്‍ മുതല്‍ ഞായറാഴ്ച വരെ കാറ്റു കനക്കും. താപനിലയിലും ഗണ്യമായ കുറവുണ്ടാകും. കാറ്റിന്റെ വേഗം മണിക്കൂറില്‍ 14 -24 നോട്ടിക് മൈലിനും ഇടയിലും ചില ഇടങ്ങളില്‍ 30 നോട്ടിക് മൈലും ആഞ്ഞുവീശും.
പകല്‍ സമയങ്ങളില്‍ പ്രത്യേകിച്ചും തുറസ്സായ പ്രദേശങ്ങളില്‍ കാറ്റിനൊപ്പം പൊടിയും ഉയരും. വെള്ളിയാഴ്ച രാത്രി മുതല്‍ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 10 നും 18 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാകും താപനില.
കൂടിയ താപനില 21-26 ഡിഗ്രി സെല്‍ഷ്യസായിരിക്കും. തിരമാല 6-10 അടി ഉയരത്തിലും ചില സമയങ്ങളില്‍ 13 അടി ഉയരത്തിലും എത്തും. കടലില്‍ നീന്തല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒഴിവാക്കണമെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.