Currency

അല്‍ വാബില്‍ ഏപ്രില്‍ നാലു മുതല്‍ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകന്‍Friday, April 2, 2021 4:21 pm

ദോഹ: അല്‍ വാബില്‍ ഏപ്രില്‍ നാലു മുതല്‍ ഭാഗികമായി റോഡ് അടയ്ക്കും. അല്‍ വാബിലെ സനയ ബു ഹസ ഇന്റര്‍സെക്ഷനില്‍ ഹമദ് രാജ്യാന്തര വിമാനത്താവളം, സല്‍വ റോഡ് എന്നിവിടങ്ങളിലേക്കുള്ള റോഡ് മൂന്നാഴ്ചത്തേക്കാണ് ഭാഗികമായി അടയ്ക്കുന്നത്. റോഡ് മാറ്റം സംബന്ധിച്ച് അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കും.

അതേസമയം സര്‍വീസ് റോഡുകളില്‍ ഗതാഗതം അനുവദിക്കും. ഇന്റര്‍സെക്ഷനില്‍ നിന്ന് ഹമദ് വിമാനത്താവളം, സല്‍വ റോഡ് എന്നിവിടങ്ങളിലേക്ക് പോകേണ്ടവര്‍ സനയ ബു ഹസ സ്ട്രീറ്റിലൂടെ സഞ്ചരിച്ച് വലത്തേക്ക് തിരിഞ്ഞ് അല്‍ സിദ്ര സ്ട്രീറ്റില്‍ പ്രവേശിച്ചാല്‍ സല്‍വ റോഡിലേക്കും മറ്റിടങ്ങളിലേക്കും പോകാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x